Monday, December 21, 2009

വേശ്യയുടെ പുത്രന്‍..........



_____വേശ്യയുടെ പുത്രന്‍_______

സ്ത്രിയെ നീ കാണുക.
തര്‍പ്പണം ചെയുവാന്‍ കാക്കകള്‍ തികയാതെ
അലറി കരയുന്ന ബാലന്റെ വേദന
ഇവനാണ് തെരുവിന്റെ സന്തതി
പിതൃതര്‍പ്പണം ചെയുവനകാത്ത
ഇവനാണ് വേശ്യയുടെ പുത്രന്‍
അന്യന്റെ വിയര്‍പ്പും,രേതസുമേറ്റു വാങ്ങുമ്പോള്‍
ചിന്തിചിരുന്നില്ലേ നീയും!
ഇവന്റെയീ വേദന, ഇവന്റെയീ രോദനം
ഉദരതിലോളിപ്പിച്ച ഒരു തുള്ളി ബീജത്തില്‍
വിഷമയിവന്‍ വളര്‍ന്നതും അറിഞ്ഞില്ലേ നീ?
രപകലിന്റെ ഭേദങ്ങളില്ലാതെ-
സുഗഭോഗത്തിന്‍ ലോകം നീ തിരഞ്ഞപ്പോള്‍
കര്‍ണ്ണ കടോരമായ് ആര്‍ത്തു വിളിച്ചിവര്‍
ഭരണര്‍ത്തി വര്‍ഗം, നപുംസകങ്ങള്‍
ഇരുളിന്റെ മറവില്‍ രക്തം കുടിക്കുവാന്‍
ജീവന്റെ നേരെ വാളൊന്നു വീശുവാന്‍
തെരുവില്‍ ദുഷ്ട്ടാന്ത തലം ശ്രവിക്കുവാന്‍
ഇവനെ പഠിപ്പിച്ചതാര്?
ആരാണ് തെറ്റുക്കാര്‍
ആരാണീ പാപത്തിന്‍ ഭാരം ചുമക്കുവോര്‍?
സ്ത്രിയെ നീയോ.... ഭരണര്ധി വര്‍ഗമോ?
വേശ്യയുടെ പുത്രനായ്‌ ധരണിയില്‍-
വീണോരാ നാള്‍ മുതല്‍
പരിഹാസ മുനകളാല്‍ നെഞ്ചകം മുറിഞ്ഞതും
ചുടു നിണം കൊതിച്ചിന്നു പാഞ്ഞു പോകുന്നതും
അറിയുക സ്ത്രിയെ നീ തന്നെ കാരണം.
നിമിഷ സുഗതിന്‍ ചിറകിലേറി
അന്യന്റെ വിയര്‍പ്പിന്‍ രുചിയറിയാന്‍
പാഞ്ഞു പാഞ്ഞു നീ പോയിടുമ്പോള്‍
ഓര്‍ക്കുക നീയുമോരല്പ്പ നേരം
വീണ്ടും ധരണിയില്‍ വേശ്യയുടെ പുത്രന്‍ ജനിക്കുന്നു.
രാഷ്ട്രീയ കോമരങ്ങള്‍ ആടി തിമിര്‍ക്കുന്നു.
ശബ്ദ മുകരിതമാകുന്നു തെരുവുകള്‍
അര്‍ത്ഥട്ടഹസങ്ങള്‍ നിറഞ്ഞിടുന്നു
വേശ്യയുടെ പുത്രനെ ഏറ്റു വാങ്ങിടുവാന്‍
ഇരുളിന്റെ കൂട്ടുക്കാര്‍ കാത്തിരിക്കുന്നു.
എല്ലാമറിഞ്ഞിട്ടും എന്തിനു സ്ത്രിയെ.......
വീണ്ടുമാ പാപത്തിന്‍ ബീജം ചുമക്കുവാന്‍
ഇരുളിന്റെ മറയിലേക്ക് എന്തിനു പാഞ്ഞു പോകുന്നു നീ,....?

,,,....,,,,,,പഥികന്‍

1 comment:

  1. ജോഷി ഇനിയും എഴുതുക.ചുരുക്കി എഴുതിയാല്‍ കവിതയുടെ കരുത്തു വര്‍ധിക്കും.

    ReplyDelete