Tuesday, August 31, 2010

എന്‍റെ ഓണം............

ഓണമെനിക്ക് നിറമില്ലാത്ത ഓര്‍മ്മകള്‍
എന്‍ ബാല്യവും, കൌമാരവും തട്ടി തകര്‍ത്തവര്‍
വിധിച്ചു നല്‍കിയ കറുത്ത ദിനങ്ങള്‍
ഓണത്തപ്പനും, പൂത്തുംബിയുമൊന്നും
ഒരു നാളും എന്നരികിലെത്തിയില്ല
നരച്ച നിക്കറും, ഒരു വശം കീറിയ ഷര്‍ട്ടും
ഓര്‍മയിലെന്‍ ഓണത്തിന്‍ ബാല്യം
ഒരു കോണിലെകന്തത, മറു കോണില്‍ കണ്ണുനീര്‍
ഇവയെല്ലാം ഓണത്തിന്‍ കൌമാരം
ഇന്നിവിടെയീ ലോഡ്ജിലെ കുടുസുമുറിയ്ക്കുള്ളില്‍
ഒറ്റയ്ക്കിരുന്നു ഞാന്‍ എന്തഘോഷിക്കുവാന്‍
ഒരു കുപ്പി മദ്യവും, ഒരു പൊതി ബീഡിയും
പിന്നെയെന്‍ കുറെ വേദനയും മാത്രം കൂട്ടിന്
എന്‍ ഓണത്തിന്‍ യൌവനവും കടന്നു പോകുന്നു
എന്‍ കാലങ്ങളെല്ലാം ഓണത്തിലൊരു പോല്‍
ബാല്യവും, കൌമാരവും, ഇല്ലയ്മയെങ്കില്‍
ഹോട്ടലുടമകള്‍ ഓണമാഘോഷിക്കുമ്പോള്‍
ഇന്നിവിടെയീ യൌവനവും തദൈവ
എങ്കിലും എനിക്കൊരു പ്രത്യാശയുണ്ട്
എനിക്കും ദാനമായ്‌ ലഭിക്കുമൊരു കോടി
പക്ഷെ അത് ഓണത്തിനല്ലല്ലോ!

എന്‍റെ മാത്രം സ്വന്തം.....




കണ്ടു മുട്ടമെന്നു ചൊല്ലി പിരിഞ്ഞവര്‍
കണ്ണുനീര്‍ നല്‍കി യാത്രയായ്...
കടമെടുത്തെന്‍റെ ജീവിത പുസ്തകം
ഇരുളിന്‍റെ മറവില്‍ മഞ്ഞു പോയ്യ്‌
പിന്നെയും കദനങ്ങള്‍ എല്‍ക്കുവാന്‍
ജീവിതം ബാക്കിയായ് എനിക്ക് മാത്രം.
ഇനിയെത്ര കാലം ഈ അസ്ഥിപന്ജരതിനുള്ളില്‍ ഞാനേകനായ്........
ഇനിയെത് ശീമോനേന്‍ കുരിശു ചുമക്കും.
ഇനിയെത് സ്വപ്നമെന്‍ നിദ്രയുണ്ണര്‍ത്തും?
അറിയാതെ കനവുകള്‍ നെഞ്ചകം നീറ്റുന്നു.
അറിയുന്നതില്ലാരുമെന്നു മാത്രം.
അറിയാതെ പോകട്ടെയെന്‍ അരുമെന്‍-
കനവുകള്‍, നിനവുകള്‍, കണ്ണുനീര്‍ തുള്ളികള്‍
നെഞ്ചില്‍ തറഞ്ഞോരീ കാരിരുംമ്പണിയും

നടന്നു നീങ്ങിയവന്‍........,


സുഹൃത്തേ....,

നാം നടന്നൊരാ വഴികള്‍ മറന്നുവോ?

നാം പങ്കിട്ടോരാ സ്നേഹവും

പകുത്തെടുതോരാ വക്കും മറന്നുവോ?

പാഠശാല തന്‍ പടിയില്‍

കൈ കോര്‍ത്തിരുന്നതും

തമ്മില്‍ മിഴിനീരോപ്പിയതും

പരസ്പരം കവിളുകളില്‍

ചുംബനം പകര്‍ന്നതും

കണക്കു വദ്യന്റെ ചൂരല്‍ പ്രഹരത്താല്‍

എന്‍ കൈ വെള്ള പൊട്ടി ഞാനലറികരഞ്ഞതും

ആരുമറിയാതെ നീയെന്നരികിലനഞ്ഞതും

എന്‍ മിഴികള്‍ നിറയുവത്-

കാണുവാന്‍ വയ്യെന്നു ചൊല്ലിയതും

നിന്‍ വായില്‍ നിറഞ്ഞൊരാ -

ഉമി നീരാലെന്‍ കൈവെള്ള തുടച്ചതും.

മറവിയില്‍ മാഞ്ഞുവോ സ്നേഹിതാ....!

അന്നല്ലേ ഞാനാദ്യമായി ഉമി നീരിന്‍-

ഗുനമെന്മകള്‍ അറിഞ്ഞത്.

എന്‍ വയര്‍ നിറക്കുവാന്‍

നീ വിശന്നു നടന്നതും

ഉപവസമാനെന്നു കള്ളം പറഞ്ഞതും

കഥനം നിറഞ്ഞ എന്‍ വാക്കുകളെ

കട്ടെടുത്തു നീ പുനര്‍ജീവിപ്പിച്ചതും

കണീരില്‍ കവിതയുന്ടെന്നെനോട് ചൊല്ലിയതും

അക്ഷരമാഗ്നിയെന്നോതിയതും

എല്ലാം മറക്കുവാന്‍ കഴിഞ്ഞോ നിനക്ക്

നിനക്കകില്ലയെന്നെനിക്കരിയമെന്കിലും

ഇവയെല്ലാം മനസിലോളിപ്പിച്ചു നീ

എന്തേ നിന്‍ യാത്രാമൊഴി എന്നോട് ചൊല്ലിയില്ല

ഒരു വക്കും മിണ്ടാതെങ്ങോട്ടങന്നു നീ

ഈ വിജനതകളില്‍ ഞാനെകന്നെന്നോര്‍ക്കാതെ

എന്തേ നീ പെട്ടന്ന് മാഞ്ഞു പോയി...

എതു മന്ന്തരികളില്‍ അലിഞ്ഞു നീ ....

നിശ്ചലമായോര നിന്‍ ദേഹിയില്‍

ബോധമറ്റു ഞാന്‍ വീണതും

ഒന്നുറക്കെ കരയുവനകാതെ

എന്‍ കണ്ടം നിശ്ചലമായതും

അറിവില്ലയ്യ്മ നീ നടിച്ത്തെന്തേ...

എന്തേ നീയൊന്നും മിണ്ടിയില്ല

എന്നെ തനിച്ചാക്കി പോയതെന്തേ.....?

എന്‍റെ പ്രണയം........


എനിക്ക് നിന്നോട് പറയുവനുള്ളതോന്നു മാത്രം.
ഞാന്‍ നിന്നെ പ്രണയിക്കുന്നുവോ എന്നെനിക്കറിയില്ല
എനിക്ക് നിന്നോട് പ്രണയമെന്നരോ പറയുന്നു
ചത്ത്‌ ജീര്‍ണിച്ച നിന്‍ ദേഹത്തോടെനിക്ക്
കമമെന്നൊരു വികാരമില്ല
കാഴ്ച നഷ്ട്ടമയോര നിന്‍ നയനങ്ങളോട്
അഭിനിവേശത്തിന്‍ തിരകളില്ല.
കൈ കോര്‍ത്തു നടക്കുവാന്‍ നേരവുമില്ല
ഒന്ന് നീ ഓര്‍ക്കുക. എന്നെ അറിയുവാന്‍
തിരയുന്നു നിന്നില്‍ നിന്‍ ഹൃദയ രക്തം
തിരസ്കരനത്തിന്‍ കൂരംബിനാല്‍
മുരിവേറ്റൊഴുകുന്ന നിന്‍ ഹൃദയ രക്തം
എന്‍ തുലികയ്ക്കുള്ളില്‍ നിറയ്ക്കുവാന്‍
ഒടുവിലെങ്കിലും പകര്‍ത്തണമെനിക്കാ വാക്കുകള്‍
എന്‍റെ വിനായിക വന്നണയും മുന്‍പെങ്കിലും
ഒരിക്കലെങ്കിലും എഴുതണമെനിക്ക-
സ്നേഹത്തിന്‍ വാക്കുകള്‍
നിന്‍ ഹൃദയ രക്തത്താല്‍ കുറിക്കണം

Monday, January 4, 2010

തെരുവിലുറങ്ങുന്ന ഞാന്‍.......,


വിശപ്പിന്‍റെ വിളിയൊച്ച കാതില്‍ മുഴങ്ങുന്നു
ഇവിടെയീ വയറെന്നും കാണുവത് പൈപ്പു വെള്ളം
രണ്ടു ദിനം മുന്‍പേ കിട്ടിയ റൊട്ടി കഷ്ണം
ഏതോ കാക്ക തന്‍ വായില്‍ നിന്നടര്‍ന്നു വീണത്‌
ഏതോ കുറുമ്പനാം ശ്വനന്റെ ബാക്കി പത്രം
എങ്കിലും വായറോട്ട് നേരം തൃപ്തനായി
കാണുന്നതാ ഞാന്‍ കൊച്ചമ്മ തന്‍ കൂടെ നടക്കുന്ന
ശ്വനന്റെ ചുണ്ടിലെ പുച്ഛരസം
അവനെറിഞ്ഞു കിട്ടുന്ന ബിസ്കറ്റില്‍ നോക്കി ഞാന്‍
വയിലൂറുന്ന വെള്ളമിറക്കി നില്‍ക്കെ
ആരോയെന്‍ നടുവില്‍ ചവിട്ടിയലറുന്നു
വഴി മാറി നില്‍ക്കൊന്നു ശവമേ!
ഞാനെന്‍ നെഞ്ചില്‍ കൈ വച്ചു നോക്കി
ഉണ്ട്...., മിടിക്കുന്നുണ്ടാവിടെയെന്തോ ഒന്ന്!
പിന്നെങ്ങിനെ ഞാനൊരു ശവമായി മാറും.
ചിന്തിച്ചിരിക്കുവാന്‍ നേരമതില്ല തെല്ലും
അരവയര്‍ നിറയ്ക്കുവാന്‍ എന്താണൊരുപയം?
ഇല്ല. ഇന്നു കനിഞ്ഞതില്ലൊരു കാക്കയും, ശ്വനനും
ഇനിയരവയര്‍ നിറയ്ക്കുവാന്‍ എന്താണൊരു വഴി
മന്തു പിടിച്ചോരെന്‍ കാലും വലിച്ചിതാ പോകുന്നു
തെരുവിന്‍റെ കോണിലെ ഓടയ്ക്കരികിലായ്
മയങ്ങുവാന്‍ പോകുന്നു ഞാന്‍
ഇന്നിനി പ്രതിക്ഷയ്ക്കര്‍ത്ഥമില്ലെന്നാകിലും
നടുവൊന്നു നിവര്‍ക്കുവാന്‍ എനിക്കൊരിടമുണ്ടല്ലോ!
അവസനമയിത ഞാനൊന്നു പറയട്ടെ!
രക്ത ബന്ധങ്ങള്‍ ഇല്ലെന്നകിലും
തെരുവിന്‍റെ കോണിലാണുറക്കമെങ്കിലും
ഈച്ചയാര്‍ക്കുന്ന വ്രണിത പാദങ്ങളാല്‍
നിന്‍ മുന്‍പില്‍ വന്നിടുന്ന ഞാനും-
നിങ്ങളിലോരുവനല്ലേ?
എന്‍റെതും മര്‍ത്ത്യന്‍റെ ജന്മമല്ലേ?

അരവയര്‍ നിറയ്ക്കുവാന്‍ ഞാന്‍ യോഗ്യനല്ലേ?