Monday, December 21, 2009

സന്ധ്യയോടു പറയുവാനുള്ളത്.....


====================

നീ അറിയുന്നില്ല ഇന്നെന്റെ നൊമ്പരം.
ജനി മൃതിക്കിടയിലെ
വിശ്രമ സങ്കേതം തേടിയാണെന്റെ യാത്ര
എത്രയോ നേരമായ് കാത്തു ഞാന്‍ നില്‍ക്കുന്നു.
എന്തെ! നിന്‍ വരവിന്റെ നാദമില്ല
നീയറിയുന്നുവോ എന്നുടെ ജാതകം.
എന്ന ആയുസിന്‍ പുസ്തക താളും മറിച്ചുവോ?
ഇനിയെത്ര കാലം, ഇനിയെത്ര കാതം
ഇവിടെ ഞാനേകനായ് കാത്തു നില്‍ക്കേണ്ടൂ?
അസ്ഥിയില്ലതോരീ ഭ്രന്ഥന്റെ ജല്പനം
നിന്‍ കാതില്‍ പതിയതതെന്തേ?
കണ്ണുനീര്‍ വറ്റി വരണ്ടു പോയുളോരെന്‍
മുകമാം തേങ്ങലുകള്‍ കേള്‍ക്കതതെന്തേ?
പൊള്ളി പിടയുമെന്‍ ചേതനയിന്നൊരു-
കുളിര്‍ കാറ്റ് കാത്തു നില്‍ക്കുമ്പോള്‍
ചുടുകാറ്റു പോലെ നീ എന്നുടെ
നെന്ജിലെക്കോടി കയറുന്നതെന്തേ?
ഞാനറിയാതെയെന്‍ മസ്തിഷ്ക്ക മുനകളില്‍
ഒരു നഗമായ് ഇഴയുന്നതെന്തേ?
ഒടുവില്‍ നീ അറിയുക......
എന്നുടെ നെഞ്ചിലെ ചുടു ചോര വാര്‍ത്തു ഞാന്‍
സുസ്മോര വദനയ് നില്‍ക്കെ....
ദുരെ, ദുരെ നീ പോയ്‌ മറയുമ്പോഴും
അരുമയാം സന്ധ്യേ നിന്നോട് ഞാന്‍ ചൊല്ലുമെന്‍ പ്രണയം.
ഒടുവില്‍ ഞാന്‍ മൃതിയുടെ കരാള ഹസ്തങ്ങളില്‍
അമര്‍ന്നു പിടഞ്ഞു പോകുമ്പോള്‍
സന്ധ്യേ നീയെന്നോട്‌ പരയുവതെന്ത്?
ഇനിയിവിടെക്കൊരു യാത്രയില്ലെന്നോ!!!!
എനിക്കു ചേക്കെറുവാന്‍ കൂടുകളില്ലെന്നോ?
സന്ധ്യേ.... നീയെന്നുടെ സന്ധ്യേ പറയു........
എന്നോട് മാത്രമായ് പറയു........

No comments:

Post a Comment