Tuesday, December 22, 2009

ചാവാലികളുടെ മോങ്ങലുകള്‍.


ആറ്റുക്കലമ്മയ്ക്കും
ശ്രീ പദ്മനാഭനും
ഉണ്മൂലനത്തിനു ക്വട്ടേഷന്‍
ക്രിസ്തുവും ബുദ്ധനും പ്രയാധിക്ക്യത്താല്‍ വിശ്രമാമാനെന്നറികയാല്‍
കാരണം പലതുണ്ടാവയില്‍ ചിലത് ഞാന്‍ ചൊല്ലിടാം
ഓര്‍ക്കുട്ടപ്പന് താമര നേതിച്ചു
ശ്വാനനെ പോല്‍ കടന്നു വന്നവള്‍
കുര മാത്രം മറക്കത്തവള്‍
സത്തുക്കളുടെ കാലില്‍ നക്കുന്നവള്‍
തരം കിട്ടിയാല്‍ കടിയ്ക്കുന്നവള്‍...
ചെറുകഥയല്ല നോവലുമല്ല
ഗദ്യവുമല്ല പദ്യവുമല്ല
എഴുതിയവന്‍ പോലുമറിഞ്ഞില്ലയെന്തെന്നു
കണ്ടവര്‍ കണ്ടവര്‍ കവിതയെന്നോതുന്നു
അപ്പോള്‍ വരുന്നവന്‍ മൌനമായ്
ഇതൊന്നു കണ്ട മാത്രയില്‍ കോപാന്ധനായി
അറിയാതെ പറഞ്ഞുപോയി
കവിതയെന്തെന്നറിയില്ലെ നിങ്ങള്ക്ക്
ഉടനവളൊരു വാക്കിന്റെ വാളെടുത്താഞ്ഞു വീശുന്നു
തകഴിതന്‍ കയറൊരു നല്‍കവിത
കവിതയല്ല സോദരീ നോവലെന്നവന്‍
ഉടന്‍ വരുന്നു അശ്വവേഗത്തിലൊരുവന്‍
കൂട്ടയ്മതന്നുടെ ഉടമസ്ഥനെന്നാരോക്കെയോ ചൊല്ലുന്നു
കാര്യങ്ങളറിയാതെ കാരണമറിയാതെ
ശാനന്റെ കുരയെ ഏറ്റു ചൊല്ലുന്നു
പാവമാമാവനൊരു പടിയടച്ചൊരു പിണ്ഡം കൊടുക്കുന്നു
മിഴിനീരൊഴുക്കിയവന്‍ യാത്രയാകുന്നു
പിന്നയാ ശ്വാനന്‍ രാത്രികളില്‍ ഞെട്ടിയുണര്‍ന്നു
അന്ധകാരങ്ങളില്‍ ക്ലാസിക്കല്‍ കവിത
തൊണ്ടയില്‍ പിടിയ്ക്കുന്നുവോ ...
മനതാരില്‍ നിറയെ വിഷം നിറച്ചുള്ളവള്‍
സജ്ജനങ്ങളെ ദുര്ജ്ജനങ്ങളെന്നു വിധിയെഴുതുന്നു ...
അതേറ്റു ചൊല്ലുവാന്‍ ചാവാലിക്കൂട്ടങ്ങള്‍
മൌന ലോകതിലോളിച്ചവനെങ്കിലും
ചാവാലിസേനകള്‍ ഇപ്പോഴും മോങ്ങുന്നു.
ഒരു സുര്യോദയതിന്നപ്പുറം
മോങ്ങലുകളില്ലെന്നോര്‍ക്കുക നിങ്ങള്‍.
പുതിയ പുലരിയായ് വീണ്ടും വരുമവന്‍

ഓര്‍കൂട്ടിന്റെ ലോകത്തില്‍ ഞാന്‍ അറിഞ്ഞതിത്രമാത്രം.

Monday, December 21, 2009

സന്ധ്യയോടു പറയുവാനുള്ളത്.....


====================

നീ അറിയുന്നില്ല ഇന്നെന്റെ നൊമ്പരം.
ജനി മൃതിക്കിടയിലെ
വിശ്രമ സങ്കേതം തേടിയാണെന്റെ യാത്ര
എത്രയോ നേരമായ് കാത്തു ഞാന്‍ നില്‍ക്കുന്നു.
എന്തെ! നിന്‍ വരവിന്റെ നാദമില്ല
നീയറിയുന്നുവോ എന്നുടെ ജാതകം.
എന്ന ആയുസിന്‍ പുസ്തക താളും മറിച്ചുവോ?
ഇനിയെത്ര കാലം, ഇനിയെത്ര കാതം
ഇവിടെ ഞാനേകനായ് കാത്തു നില്‍ക്കേണ്ടൂ?
അസ്ഥിയില്ലതോരീ ഭ്രന്ഥന്റെ ജല്പനം
നിന്‍ കാതില്‍ പതിയതതെന്തേ?
കണ്ണുനീര്‍ വറ്റി വരണ്ടു പോയുളോരെന്‍
മുകമാം തേങ്ങലുകള്‍ കേള്‍ക്കതതെന്തേ?
പൊള്ളി പിടയുമെന്‍ ചേതനയിന്നൊരു-
കുളിര്‍ കാറ്റ് കാത്തു നില്‍ക്കുമ്പോള്‍
ചുടുകാറ്റു പോലെ നീ എന്നുടെ
നെന്ജിലെക്കോടി കയറുന്നതെന്തേ?
ഞാനറിയാതെയെന്‍ മസ്തിഷ്ക്ക മുനകളില്‍
ഒരു നഗമായ് ഇഴയുന്നതെന്തേ?
ഒടുവില്‍ നീ അറിയുക......
എന്നുടെ നെഞ്ചിലെ ചുടു ചോര വാര്‍ത്തു ഞാന്‍
സുസ്മോര വദനയ് നില്‍ക്കെ....
ദുരെ, ദുരെ നീ പോയ്‌ മറയുമ്പോഴും
അരുമയാം സന്ധ്യേ നിന്നോട് ഞാന്‍ ചൊല്ലുമെന്‍ പ്രണയം.
ഒടുവില്‍ ഞാന്‍ മൃതിയുടെ കരാള ഹസ്തങ്ങളില്‍
അമര്‍ന്നു പിടഞ്ഞു പോകുമ്പോള്‍
സന്ധ്യേ നീയെന്നോട്‌ പരയുവതെന്ത്?
ഇനിയിവിടെക്കൊരു യാത്രയില്ലെന്നോ!!!!
എനിക്കു ചേക്കെറുവാന്‍ കൂടുകളില്ലെന്നോ?
സന്ധ്യേ.... നീയെന്നുടെ സന്ധ്യേ പറയു........
എന്നോട് മാത്രമായ് പറയു........

വേശ്യയുടെ പുത്രന്‍.........._____വേശ്യയുടെ പുത്രന്‍_______

സ്ത്രിയെ നീ കാണുക.
തര്‍പ്പണം ചെയുവാന്‍ കാക്കകള്‍ തികയാതെ
അലറി കരയുന്ന ബാലന്റെ വേദന
ഇവനാണ് തെരുവിന്റെ സന്തതി
പിതൃതര്‍പ്പണം ചെയുവനകാത്ത
ഇവനാണ് വേശ്യയുടെ പുത്രന്‍
അന്യന്റെ വിയര്‍പ്പും,രേതസുമേറ്റു വാങ്ങുമ്പോള്‍
ചിന്തിചിരുന്നില്ലേ നീയും!
ഇവന്റെയീ വേദന, ഇവന്റെയീ രോദനം
ഉദരതിലോളിപ്പിച്ച ഒരു തുള്ളി ബീജത്തില്‍
വിഷമയിവന്‍ വളര്‍ന്നതും അറിഞ്ഞില്ലേ നീ?
രപകലിന്റെ ഭേദങ്ങളില്ലാതെ-
സുഗഭോഗത്തിന്‍ ലോകം നീ തിരഞ്ഞപ്പോള്‍
കര്‍ണ്ണ കടോരമായ് ആര്‍ത്തു വിളിച്ചിവര്‍
ഭരണര്‍ത്തി വര്‍ഗം, നപുംസകങ്ങള്‍
ഇരുളിന്റെ മറവില്‍ രക്തം കുടിക്കുവാന്‍
ജീവന്റെ നേരെ വാളൊന്നു വീശുവാന്‍
തെരുവില്‍ ദുഷ്ട്ടാന്ത തലം ശ്രവിക്കുവാന്‍
ഇവനെ പഠിപ്പിച്ചതാര്?
ആരാണ് തെറ്റുക്കാര്‍
ആരാണീ പാപത്തിന്‍ ഭാരം ചുമക്കുവോര്‍?
സ്ത്രിയെ നീയോ.... ഭരണര്ധി വര്‍ഗമോ?
വേശ്യയുടെ പുത്രനായ്‌ ധരണിയില്‍-
വീണോരാ നാള്‍ മുതല്‍
പരിഹാസ മുനകളാല്‍ നെഞ്ചകം മുറിഞ്ഞതും
ചുടു നിണം കൊതിച്ചിന്നു പാഞ്ഞു പോകുന്നതും
അറിയുക സ്ത്രിയെ നീ തന്നെ കാരണം.
നിമിഷ സുഗതിന്‍ ചിറകിലേറി
അന്യന്റെ വിയര്‍പ്പിന്‍ രുചിയറിയാന്‍
പാഞ്ഞു പാഞ്ഞു നീ പോയിടുമ്പോള്‍
ഓര്‍ക്കുക നീയുമോരല്പ്പ നേരം
വീണ്ടും ധരണിയില്‍ വേശ്യയുടെ പുത്രന്‍ ജനിക്കുന്നു.
രാഷ്ട്രീയ കോമരങ്ങള്‍ ആടി തിമിര്‍ക്കുന്നു.
ശബ്ദ മുകരിതമാകുന്നു തെരുവുകള്‍
അര്‍ത്ഥട്ടഹസങ്ങള്‍ നിറഞ്ഞിടുന്നു
വേശ്യയുടെ പുത്രനെ ഏറ്റു വാങ്ങിടുവാന്‍
ഇരുളിന്റെ കൂട്ടുക്കാര്‍ കാത്തിരിക്കുന്നു.
എല്ലാമറിഞ്ഞിട്ടും എന്തിനു സ്ത്രിയെ.......
വീണ്ടുമാ പാപത്തിന്‍ ബീജം ചുമക്കുവാന്‍
ഇരുളിന്റെ മറയിലേക്ക് എന്തിനു പാഞ്ഞു പോകുന്നു നീ,....?

,,,....,,,,,,പഥികന്‍