Tuesday, August 31, 2010

എന്‍റെ ഓണം............

ഓണമെനിക്ക് നിറമില്ലാത്ത ഓര്‍മ്മകള്‍
എന്‍ ബാല്യവും, കൌമാരവും തട്ടി തകര്‍ത്തവര്‍
വിധിച്ചു നല്‍കിയ കറുത്ത ദിനങ്ങള്‍
ഓണത്തപ്പനും, പൂത്തുംബിയുമൊന്നും
ഒരു നാളും എന്നരികിലെത്തിയില്ല
നരച്ച നിക്കറും, ഒരു വശം കീറിയ ഷര്‍ട്ടും
ഓര്‍മയിലെന്‍ ഓണത്തിന്‍ ബാല്യം
ഒരു കോണിലെകന്തത, മറു കോണില്‍ കണ്ണുനീര്‍
ഇവയെല്ലാം ഓണത്തിന്‍ കൌമാരം
ഇന്നിവിടെയീ ലോഡ്ജിലെ കുടുസുമുറിയ്ക്കുള്ളില്‍
ഒറ്റയ്ക്കിരുന്നു ഞാന്‍ എന്തഘോഷിക്കുവാന്‍
ഒരു കുപ്പി മദ്യവും, ഒരു പൊതി ബീഡിയും
പിന്നെയെന്‍ കുറെ വേദനയും മാത്രം കൂട്ടിന്
എന്‍ ഓണത്തിന്‍ യൌവനവും കടന്നു പോകുന്നു
എന്‍ കാലങ്ങളെല്ലാം ഓണത്തിലൊരു പോല്‍
ബാല്യവും, കൌമാരവും, ഇല്ലയ്മയെങ്കില്‍
ഹോട്ടലുടമകള്‍ ഓണമാഘോഷിക്കുമ്പോള്‍
ഇന്നിവിടെയീ യൌവനവും തദൈവ
എങ്കിലും എനിക്കൊരു പ്രത്യാശയുണ്ട്
എനിക്കും ദാനമായ്‌ ലഭിക്കുമൊരു കോടി
പക്ഷെ അത് ഓണത്തിനല്ലല്ലോ!

3 comments:

  1. കൊള്ളാം നല്ല വരികള്‍.... നീയിതില്‍ നിന്നെ പകര്‍ത്തിയിരിയ്ക്കുന്നു ..... അതിലപ്പുറം എന്തുപറയാന്‍ ഈ കവിതയെക്കുറിച്ച് ...ആശംസകള്‍...

    ReplyDelete