
വിശപ്പിന്റെ വിളിയൊച്ച കാതില്‍ മുഴങ്ങുന്നു
ഇവിടെയീ വയറെന്നും കാണുവത് പൈപ്പു വെള്ളം
രണ്ടു ദിനം മുന്‍പേ കിട്ടിയ റൊട്ടി കഷ്ണം
ഏതോ കാക്ക തന് വായില്‍ നിന്നടര്‍ന്നു വീണത്
ഏതോ കുറുമ്പനാം ശ്വനന്റെ ബാക്കി പത്രം
എങ്കിലും വായറോട്ട് നേരം തൃപ്തനായി
കാണുന്നതാ ഞാന്‍ കൊച്ചമ്മ തന് കൂടെ നടക്കുന്ന
ശ്വനന്റെ ചുണ്ടിലെ പുച്ഛരസം
അവനെറിഞ്ഞു കിട്ടുന്ന ബിസ്കറ്റില്‍ നോക്കി ഞാന്‍
വയിലൂറുന്ന വെള്ളമിറക്കി നില്‍ക്കെ
ആരോയെന്‍ നടുവില്‍ ചവിട്ടിയലറുന്നു
വഴി മാറി നില്‍ക്കൊന്നു ശവമേ!
ഞാനെന്‍ നെഞ്ചില്‍ കൈ വച്ചു നോക്കി
ഉണ്ട്...., മിടിക്കുന്നുണ്ടാവിടെയെന്തോ ഒന്ന്!
പിന്നെങ്ങിനെ ഞാനൊരു ശവമായി മാറും.
ചിന്തിച്ചിരിക്കുവാന്‍ നേരമതില്ല തെല്ലും
അരവയര്‍ നിറയ്ക്കുവാന്‍ എന്താണൊരുപയം?
ഇല്ല. ഇന്നു കനിഞ്ഞതില്ലൊരു കാക്കയും, ശ്വനനും
ഇനിയരവയര്‍ നിറയ്ക്കുവാന്‍ എന്താണൊരു വഴി
മന്തു പിടിച്ചോരെന്‍ കാലും വലിച്ചിതാ പോകുന്നു
തെരുവിന്റെ കോണിലെ ഓടയ്ക്കരികിലായ്
മയങ്ങുവാന്‍ പോകുന്നു ഞാന്‍
ഇന്നിനി പ്രതിക്ഷയ്ക്കര്‍ത്ഥമില്ലെന്നാകിലും
നടുവൊന്നു നിവര്‍ക്കുവാന്‍ എനിക്കൊരിടമുണ്ടല്ലോ!
അവസനമയിത ഞാനൊന്നു പറയട്ടെ!
രക്ത ബന്ധങ്ങള്‍ ഇല്ലെന്നകിലും
തെരുവിന്റെ കോണിലാണുറക്കമെങ്കിലും
ഈച്ചയാര്‍ക്കുന്ന വ്രണിത പാദങ്ങളാല്‍
നിന് മുന്പില് വന്നിടുന്ന ഞാനും-
നിങ്ങളിലോരുവനല്ലേ?
എന്റെതും മര്‍ത്ത്യന്റെ ജന്മമല്ലേ?
അരവയര്‍ നിറയ്ക്കുവാന്‍ ഞാന്‍ യോഗ്യനല്ലേ?
താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
ReplyDeleteതെരുവിനെ കുറിച്ച് ഒരുപാടു പേര് പറഞ്ഞു വെച്ച്
ReplyDeleteവീണ്ടും അത് തന്നെ ................